National
ചിത്രദുർഗയിൽ 20കാരിയുടെ മൃതദേഹം റോഡരികിൽ; നഗ്നമായ ശരീരം പാതി കത്തിയ നിലയിൽ

കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയുടെ മൃതദേഹമാണ് റോഡരികിൽ കണ്ടെത്തിയത്. നഗ്നമായ മൃതദേഹം പാതി കത്തിയ നിലയിലായിരുന്നു.
പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് സംശയം.
സംഭവത്തിൽ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുറ്റവാളികളെ പിടികൂടാതെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ചിത്രദുർഗയിൽ പ്രതിഷേധം നടക്കുകയാണ്.