National
ഒരാഴ്ച മുമ്പ് കാണാതായ ഡൽഹി സർവകലാശാലാ വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ത്രിപുര സ്വദേശിനിയായ 19കാരി സ്‌നേഹയുടെ മൃതദേഹം യമുന നദിയിൽ നിന്നാണ് ലഭിച്ചത്. ജൂലൈ ഏഴിനാണ് സ്‌നേഹയെ കാണാതായത്. ത്രിപുരയിലെ സബ്രൂം സ്വദേശിയാണ്
ജൂലൈ 7നാണ് സ്‌നേഹ കുടുംബവുമായി അവസാനം ബന്ധപ്പെട്ടത്. സുഹൃത്തിനൊപ്പം സരായി റോഹില്ല റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് അമ്മയെ രാവിലെ വിളിച്ച് അറിയിച്ചിരുന്നു. രാവിലെ 8.45ഓടെ സ്‌നേഹയുടെ ഫോൺ സ്വിച്ച് ഓഫ് ആയി
സുഹൃത്തായ പിറ്റൂണിയ അന്നേ ദിവസം താൻ സ്‌നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് വെളിപ്പെടുത്തി. അന്വേഷണത്തിൽ സ്‌നേഹയെ താൻ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപത്ത് ഇറക്കിയതായി കാബ് ഡ്രൈവർ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നദിയിൽ മൃതദേഹം കണ്ടെത്തിയത്.