Kerala
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തുന്നു

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. ഹിൽട്ടൺ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശമെത്തിയ വിവരം അധികൃതർ പോലീസിനെ അറിയിച്ചു. തുടർന്ന് രണ്ട് ഹോട്ടലുകളിലും ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്
സന്ദേശമെത്തിയത് എവിടെ നിന്നാണെന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരംജില്ലാ കോടതിയിലും ബോംബ് ഭീഷണി വന്നിരുന്നു.