Gulf

ശൈഖ് മുഹമ്മദിൻ്റെ പുസ്തകം സമ്മാനം നോടൂ

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച “എൻ്റെ ദർശനം: മികവിനായുള്ള മത്സരത്തിലെ വെല്ലുവിളികൾ” എന്ന പുസ്തകം എന്നത് ഒരു ഭരണാധികാരിയുടെ ചിന്തകളെയും, ഒരു രാഷ്ട്രത്തെ ആഗോള മികവിലേക്ക് നയിച്ച ദീർഘവീക്ഷണത്തെയും ആഴത്തിൽ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണ്. വെറും ഒരു പുസ്തകമെന്നതിലുപരി, ഇത് ഒരു രാജ്യത്തിന്റെ അസാധാരണമായ വളർച്ചയുടെയും പുരോഗതിയുടെയും പിന്നിലെ തത്വങ്ങളെയും തന്ത്രങ്ങളെയും കുറിച്ചുള്ള ഒരു കൈപ്പുസ്തകമാണ്. മോട്ടിവേറ്റ് പബ്ലിഷിംഗ് ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ “എൻ്റെ ദർശനം: മികവിനായുള്ള മത്സരത്തിലെ വെല്ലുവിളികൾ” എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

എൻ്റെ ദർശനം എന്ന ഈ പുസ്തകം ഒരു ഭാഗ്യശാലിയായ വായനക്കാരന് സമ്മാനമായി നൽകുന്നു! ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ഈ വീഡിയോക്ക് താഴെ നിങ്ങളുടെ നല്ല ഒരു കമന്റിടുന്ന ഒരു വ്യക്തിക്ക് ഈ ഒരു ഗ്രന്ഥം സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. പ്രയോജനപ്പെടുത്തൂ!

ഈ പുസ്തകത്തിന്റെ തുടക്കത്തിൽ സിംഹത്തിന്റെയും കലമാനിന്റെയും ഉദാഹരണം ഉപയോഗിച്ച് ജീവിതത്തിലെ നിലനിൽപ്പിനായുള്ള നിരന്തരമായ മത്സരത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് വിവരിക്കുന്നുണ്ട്. “ഏറ്റവും വേഗം കൂടിയ സിംഹത്തേക്കാൾ ഓട്ടത്തിൽ മുമ്പിലെത്തണം, അല്ലെങ്കിൽ നശിക്കും എന്നറിഞ്ഞു കൊണ്ടാണ് ആഫ്രിക്കയിലെ ഓരോ പ്രഭാതത്തിലും ഓരോ കലമാനും ഉറക്കത്തിൽ നിന്നുണരുന്നത്. അതേ സമയം, താൻ ഏറ്റവും വേഗം കൂടിയ കലമാനിനേക്കാൾ വേഗത്തിൽ ഓടണം അല്ലെങ്കിൽ പട്ടിണിയാവും എന്നറിഞ്ഞു കൊണ്ടാണ് സിംഹം ഉറക്കമുണരുകയും മൂരിനിവരുകയും ചെയ്യുന്നത്.” മനുഷ്യകുലത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ലെന്നും, നിലനിൽക്കണമെങ്കിൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ ഓടിയേ മതിയാവൂ എന്നും അദ്ദേഹം ഊന്നിപ്പറയുന്നു. അവസരങ്ങൾക്കായി കാത്തിരിക്കാതെ, അവയെ തിരിച്ചറിഞ്ഞ് പിടിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം വരച്ചുകാട്ടുന്നു. യു.എ.ഇ.യുടെ വികസന യാത്രയെ മുന്നോട്ട് നയിച്ച ഇച്ഛാശക്തിയും, നിശ്ചയദാർഢ്യവും, അവസരങ്ങളെ ആവാഹിച്ചെടുക്കാനുള്ള കഴിവും ഈ തത്വങ്ങളിൽ നിന്ന് ഉടലെടുത്തതാണ്.

ദുബൈയുടെ വിസ്മയിപ്പിക്കുന്ന വളർച്ചയുടെ പിന്നിലെ യഥാർത്ഥ പ്രേരണ ഷെയ്ഖ് മുഹമ്മദിന്റെ ദീർഘവീക്ഷണവും പ്രായോഗികമായ സമീപനവുമാണെന്ന് പുസ്തകം വ്യക്തമാക്കുന്നു. ഒരു മരുഭൂമിയിൽ നിന്ന് ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നായി ദുബായ് മാറിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യബോധവും, തന്ത്രപരമായ ആസൂത്രണവും, അചഞ്ചലമായ വിശ്വാസവും ഉണ്ടായിരുന്നു. തന്റെ പിതാവ് ഷെയ്ഖ് റാഷിദ് ജബൽ അലി തുറമുഖം നിർമ്മിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ഓർത്തെടുക്കുന്ന ഭാഗം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സമയത്ത് ഒരു പുതിയ തുറമുഖത്തിന്റെ ആവശ്യം ചോദ്യം ചെയ്ത എഞ്ചിനീയർമാരോട് പറഞ്ഞതിനെ ഞാൻ ചോദ്യം ചെയ്തപ്പോൾ തന്റെ പിതാവ് പറഞ്ഞത്, ഇങ്ങിനെയായിരുന്നു. “മകനേ, കേൾക്കൂ. ഞാൻ നിന്റെ ചോദ്യത്തിന് ഉത്തരം നൽകാതിരുന്നത് അവിടെയുള്ള എഞ്ചിനീയർമാർ കേൾക്കാതിരിക്കാൻ വേണ്ടിയായിരുന്നു. എന്ത് കൊണ്ട് ഞാനത് പണിയാനുദ്ദേശിക്കുന്നു എന്ന് ഞാൻ പറഞ്ഞു തരാം. ഇപ്പോൾ ഞാനിത് പണിയാനുള്ള കാരണം, ഒരു കാലം വരും, അന്ന് അത് പണിയാനുള്ള ചെലവ് നിനക്ക് താങ്ങാനാവില്ല.” ഇത് ഷെയ്ഖ് റാഷിദിന്റെയും അതുപോലെ ഷെയ്ഖ് മുഹമ്മദിന്റെയും ഭാവികാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അടിവരയിടുന്നു.

ഒരു രാഷ്ട്രീയ നേതാവിനെക്കാളുപരി, ഒരു സ്ഥാപനത്തെ നയിക്കുന്ന സി.ഇ.ഒയുടെ മാനസികാവസ്ഥയോടെയാണ് ഷെയ്ഖ് മുഹമ്മദ് ദുബൈയിയെ നയിച്ചത് എന്ന് പുസ്തകം എടുത്തു പറയുന്നു. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി അദ്ദേഹം സ്വീകരിച്ച രീതികളും, പ്രവർത്തനത്തിൻ്റെ എല്ലാ തലങ്ങളിലും ഗുണനിലവാരവും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും (ദുബായ് ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാം, ദുബായ് ക്വാളിറ്റി അപ്രീസിയേഷൻ പ്രോഗ്രാം പോലുള്ളവ) ഏതൊരു സംരംഭകനും നേതാവിനും മാതൃകയാക്കാവുന്നതാണ്. മെച്ചപ്പെട്ട അറബ് നേതൃത്വത്തെയും മാനേജീരിയൽ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവാർഡ് പോലെയുള്ള സംരംഭങ്ങൾ അദ്ദേഹത്തിന്റെ വികസനത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു.

“എന്റെ ദർശനം” അറബ് ലോകത്തിനെ പിന്തുടരാവുന്ന ഒരു ക്രിയാത്മകമായ ദൃഷ്ടാന്തം മുന്നോട്ട് വെക്കുന്നു. വിവിധ സംസ്കാരങ്ങൾക്കും മതങ്ങൾക്കും ഒരു പ്രശ്നവുമില്ലാതെ സഹവസിക്കാൻ സാധിക്കുമെന്നും, എല്ലാ മേഖലകളിലും മികവ് നേടുന്നതിന് ഒരു സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പുസ്തകം ഊന്നിപ്പറയുന്നു. ഇത് വെറും ഒരു രാഷ്ട്രത്തിൻ്റെ കഥയല്ല, മറിച്ച് നേതൃത്വം, നവീകരണം, സഹകരണം എന്നിവയുടെ ശക്തിയെക്കുറിച്ചുള്ള ഒരു പാഠപുസ്തകമാണ്.

ചുരുക്കത്തിൽ, “എൻ്റെ ദർശനം: മികവിനായുള്ള മത്സരത്തിലെ വെല്ലുവിളികൾ” എന്നത് ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണത്തെയും, ഒരു രാജ്യത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഘടകങ്ങളെയും കുറിച്ചുള്ള ഒരു പ്രചോദനാത്മകമായ വായനയാണ്. ജീവിതത്തിൽ മികവ് നേടാനും, വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം വിലയേറിയ ഉൾക്കാഴ്ചകളും പ്രചോദനവും നൽകും. എ പി ജെ അബ്ദുൽ അബ്ദുൽ കലാമിന്റെ അ​ഗ്നിച്ചിറകുകൾപോലെ….!!

Related Articles

Back to top button
error: Content is protected !!