National

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതക്ക് ജാമ്യം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിയായ കേസിലാണ് നടപടി.

കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് കവിത. കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഈ മാസമാദ്യം ജാമ്യം ലഭിച്ചിരുന്നു.

ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കവിതയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. അഞ്ച് മാസത്തിലേറെയായി ഇവർ ജയിലിൽ ആണെന്നും വിചാരണ അടുത്തൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button