Kerala
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചന

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഗാന്ധി നഗർ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.