Kerala
നിയന്ത്രണം വിട്ട മിനി ബസ് കയറിയിറങ്ങി ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം
തീര്‍ഥാടകനെ തിരിച്ചറിഞ്ഞില്ല
മിനി ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന ശബരിമല തീര്‍ഥാടകന് മുകളിലൂടെ കയറിയിറങ്ങി. അപകടത്തില്‍ തീര്‍ഥാടകന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എരുമേലിപമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം.
റോഡ് മുറിച്ചുകിടക്കുകയായിരുന്നു തീര്‍ഥാടകര്‍ക്ക് നേരെയാണ് ബസ് ഇടിച്ചുകയറിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണംവിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.