Kerala
കണ്ണൂർ മട്ടന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ബസ് കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.