Kerala
മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു

കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു.
മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപത്ത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് 17 പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.