Thursday, 19 November 2026 About Us · Contact Us

ഡാറ്റ വേണ്ടാത്തവർക്ക് സന്തോഷവാർത്ത; ഇന്റർനെറ്റ് ഒഴിവാക്കി വോയ്‌സ്, എസ്എംഎസ് പ്ലാനുകളുമായി ബിഎസ്എൻഎൽ

Jio Losts Its 8 Lakh Customers To Bsnl - ജിയോയില്‍ കസ്റ്റമേഴ്‌സ് ചോര്‍ച്ച; ടെറിട്ടറിയില്‍ കയറി കളിച്ച് ബി എസ് എന്‍ എല്‍; എട്ട് ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്ടമായി
ജിയോയില്‍ കസ്റ്റമേഴ്‌സ് ചോര്‍ച്ച; ടെറിട്ടറിയില്‍ കയറി കളിച്ച് ബി എസ് എന്‍ എല്‍; എട്ട് ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്ടമായി

ഓഫീസ് ആവശ്യത്തിനോ മറ്റ് കാരണങ്ങളാലോ രണ്ട് സിം കാര്‍ഡുകൾ ഉപയോഗിക്കുകയും മൊബൈൽ റീചാർജുകളുടെ ഉയർന്ന വിലയിൽ നിരാശപ്പെടുകയും ചെയ്യുന്നുവരാണോ നിങ്ങൾ? അല്ലെങ്കിൽ സ്മാര്‍ട്ട് ഫോണല്ലാതെ സാധാരണ കീപാഡ് ഫോൺ ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ സഹായിക്കാൻ ബിഎസ്എൻഎല്ലുണ്ട്.

മൊബൈൽ ഡാറ്റ ഉൾപ്പെടുത്താത്ത മൂന്ന് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ബി‌എസ്‌എൻ‌എൽ അവതരിപ്പിച്ചിരിക്കുന്നത്. ₹172, ₹184, ₹190 എന്നിവയാണ് ഈ പ്ലാനുകളുടെ നിരക്ക്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശങ്ങളെ തുടർന്നാണ് ബി‌എസ്‌എൻ‌എൽ ഈ ഡാറ്റാ രഹിത പ്ലാനുകൾ ആരംഭിച്ചത്. മൊബൈൽ ഡാറ്റയില്ലാതെ താങ്ങാനാവുന്ന പ്ലാനുകൾ ആവശ്യമുള്ള ഉപയോക്താക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, കോളിംഗ്, എസ്എംഎസ് സേവനങ്ങൾ മാത്രം നൽകുന്ന റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും നിർദേശിച്ചിരുന്നു.

ഫീച്ചര്‍ ഫോൺ ഉപയോഗിക്കുന്നവര്‍ക്കും രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ പ്ലാനുകൾ അനുയോജ്യമാണ്. കോളുകൾ മാത്രം ചെയ്യേണ്ട ഉപഭോക്താക്കൾക്കും ബാങ്കുമായി ബന്ധപ്പെട്ട ഒടിപികൾ, മറ്റ് പ്രധാന സന്ദേശങ്ങൾ എന്നിവ പോലുള്ള അവശ്യ ആശയവിനിമയങ്ങൾ സ്വീകരിക്കാൻ പ്രധാനമായും മൊബൈൽ നമ്പർ ഉപയോഗിക്കുന്നവർക്കും ഇവ ഉപകാരപ്പെടും.

ഈ മൂന്ന് ഡാറ്റ രഹിത ബിഎസ്എൻഎൽ പ്ലാനുകളിലുമുള്ള ആനുകൂല്യങ്ങൾ ഏറെക്കുറെ ഒന്നുതന്നെയാണ്. ഓരോ പ്ലാനിലും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാനുകളിലൊന്നും മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുന്നില്ല. മൂന്നിനും ഇടയിലുള്ള പ്രാഥമിക വ്യത്യാസം അവയുടെ വാലിഡിറ്റിയിലാണ്: 172 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അതേസമയം ₹184 പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ്. കൂടാതെ, 190 രൂപ പ്ലാനും ഒരു മാസത്തെ വാലിഡിറ്റിയുണ്ട്.

കോളിംഗ്, എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന പ്ലാനുകളുടെ കാര്യത്തിൽ, ബിഎസ്എൻഎൽ സ്വകാര്യ ഓപ്പറേറ്റർമാരുമായി കടുത്ത മത്സരമാണ് നടത്തുന്നത്. ഇതിന് ഒരു പ്രധാന കാരണം പ്രതിദിനം 100 എസ്എംഎസ് നൽകുന്നതാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ സമാന പ്ലാനുകൾ മുഴുവൻ വാലിഡിറ്റി കാലയളവിലും ആകെ 300 എസ്എംഎസ് വാഗ്ദാനം ചെയ്യുമ്പോൾ, ബിഎസ്എൻഎല്ലിന്റെ 28 ദിവസത്തെ പ്ലാൻ ഉപഭോക്താക്കൾക്ക് 2,800 എസ്എംഎസ് വരെ അയക്കാൻ സാധിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

18 മണിക്കൂർ മുൻപ്
ഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്

ഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്

19 മണിക്കൂർ മുൻപ്
സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

22 മണിക്കൂർ മുൻപ്
പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും

22 മണിക്കൂർ മുൻപ്
‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

18 Nov 2026
ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

18 Nov 2026