Kerala
വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. കാറും ട്രാവലർ വാനും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ 4 പേർ മരിച്ചു. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.
വടകര രജിസ്ട്രേഷനിൽ ഉള്ള കാറാണ് അപകടത്തിൽ പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അതേസമയം അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.