National

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസ്: നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസിൽ നടി കസ്തൂരിക്ക് മുൻകൂർ ജാമ്യമില്ല. നടിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്. തമിഴ്നാട്ടിൽ വച്ച് നടന്ന ഹിന്ദു മക്കൾ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം.

രാജാക്കൻമാരുടെ അന്തപുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമർശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.

ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു. വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടി രംഗത്തു വന്നിരുന്നു. തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവർ പറഞ്ഞു.

 

Related Articles

Back to top button