Kerala

വയനാടിനുള്ള കേന്ദ്ര അവഗണന: എൽഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

വയനാടിനുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ്. ഡിസംബർ 5ന് സംസ്ഥാനമാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന് മേപ്പാടിയിൽ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയും തീർക്കും

അതേസമയം കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വയനാട് നടത്തിയ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നു. ഹർത്താൽ നിരുത്തരവാദപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. എൽഡിഎഫും യുഡിഎഫുമാണ് ഹർത്താൽ നടത്തിയത്

ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ല. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയത്. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടന്നത്. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ല

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. നവംബർ 19നായിരുന്നു വയനാട്ടിൽ ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചായിരുന്നു എൽഡിഎഫ് ഹർത്താൽ.

 

Related Articles

Back to top button