സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി; ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474ന് പുറത്ത്
ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474 റൺസിന് പുറത്തായി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 6ന് 311 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിച്ചത്.
സ്മിത്ത് 197 പന്തിൽ മൂന്ന് സിക്‌സും 13 ഫോറും സഹിതം 140 റൺസെടുത്ത് പുറത്തായി. പാറ്റ് കമ്മിൻസ് 49 റൺസിന് വീണു. മിച്ചൽ സ്റ്റാർക്ക് 15 റൺസും നഥാൻ ലിയോൺ 13 റൺസും സ്‌കോട്ട് ബോളണ്ട് 6 റൺസുമെടുത്തു.
മൂന്ന് അർധസെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് ഓസീസ് ഇന്നിംഗ്‌സിൽ പിറന്നത്. ഇന്നലെ സാം കോൺസ്റ്റാസ് 60 റൺസും ഉസ്മാൻ ഖവാജ 57 റൺസും മാർനസ് ലാബുഷെയ്ൻ 72 റൺസുമെടുത്തിരുന്നു.
ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 4 വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റുമെടുത്തു.