മാറുന്ന കല്യാണക്കഥകള്‍

“എനിക്ക് പറ്റുന്നൊരാളെ ഞാന്‍ തന്നെ കണ്ടു പിടിച്ചോളാമെന്ന്” വിവാഹപ്രായമെത്തുമ്പോള്‍ മക്കള്‍ പറഞ്ഞിരുന്നത് കേട്ട് മാതാപിതാക്കള്‍ ഞെട്ടിയതൊക്കെ പഴയ കാലം. ഇപ്പോള്‍ നിങ്ങള്‍ക്ക് യോജിച്ച ആളെ നമുക്കൊരുമിച്ചു കണ്ടു പിടിക്കാം എന്ന് തിരുത്തിയിട്ടുണ്ട് മാതാപിതാക്കള്‍. അതിനവരെ സഹായിക്കുന്നതാവട്ടെ ഓണ്‍ലൈന്‍ മാട്രിമോണി പോര്‍ട്ടലുകളും.
സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഇണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് എളുപ്പമുള്ള ഒരു കാര്യം അല്ലേയല്ല. പ്രത്യേകിച്ച് വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സ്വന്തം പങ്കാളിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ട്. ഈ അവസരത്തിൽ പരസ്പരം യോജിക്കുന്ന പങ്കാളിയെ കണ്ടെത്താന്‍ ഏറ്റവും സഹായകരമാണ് മാട്രിമോണി വെബ്‌സൈറ്റുകള്‍.
ജനറല്‍ പ്ലാറ്റ്‍ഫോമിലുള്ള മാട്രിമോണിയല്‍ പോര്‍ട്ടലുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. മാത്രമല്ല, സര്‍വീസുകള്‍ക്ക് വലിയ തുകയാണ് ഈ മാട്രിമോണിയല്‍ സൈറ്റുകള്‍ ഈടാക്കുന്നതും. മതനിഷ്ഠയുള്ള, നല്ല വിദ്യാഭ്യാസമുള്ള, മികച്ച കരിയറുള്ള, സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു പങ്കാളി- അതാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയാണ് nikahinkerala.com Muslim Matrimony
വിശ്വാസത്തിലും വിശ്വസിക്കുന്ന ആദര്‍ശത്തിലും കേരളത്തിലെ മുസ്‍ലിംകള്‍ വ്യത്യസ്തരാണ്. കൂടാതെ ജോലി, വിദ്യാഭ്യാസം, ഉയരം, സാമ്പത്തികം തുടങ്ങി വിവാഹാലോചനയെ ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട് താനും. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‍ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ മുസ്‍ലിം മാട്രിമോണി പോര്‍ട്ടലാണ് നിക്കാഹ് ഇന്‍ കേരള.കോം. വൈബ്‍സൈറ്റ് വഴിയും ഐഫോണ്‍, ആന്‍ഡ്രോയിഡ് ആപ്പ് വഴിയും നിക്കാഹ് ഇന്‍ കേരള.കോമിന്‍റെ സര്‍വീസ് ലഭ്യമാണ്.
വിവാഹം നോക്കുന്ന ആളുടെ പ്രൊഫൈല്‍ തീര്‍ത്തും സൌജന്യമായിട്ടു തന്നെ രജിസ്റ്റര്‍ ചെയ്യാം. തിരയുന്നത് വധുവിനെയായാലും വരനെ ആയാലും എങ്ങനെയുള്ള ആളെയാണ് നോക്കുന്നത് എന്നുള്ള വിവരങ്ങളും സ്വന്തം വിവരങ്ങളും പ്രൊഫൈലില്‍ ചേര്‍ക്കാം. ജോലി, വിദ്യാഭ്യാസം, സ്ഥലം, ഉയരം എല്ലാ വിവരങ്ങളും നല്‍കാം. അതിന് ശേഷം സ്വന്തം താത്പര്യങ്ങള്‍ക്ക് ചേരുന്ന പങ്കാളിയെ പോര്‍ട്ടലില്‍ നിന്ന് സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും ചെയ്യാം. ഇഷ്ടപ്പെട്ട പ്രൊപ്പോസലുകളിലേക്ക് താല്പര്യമറിയിച്ചു മെസ്സേജ് അയക്കാനും അവരുടെ മറുപടി അറിയാനും കഴിയും. ഇതെല്ലാം തികച്ചും സൌജന്യമാണ്.
വിശ്വാസ്യതയാണ് നിക്കാഹ് ഇന്‍ കേരളയുടെ മുഖമുദ്ര. ഇവിടെ രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ വ്യക്തിയെയും വിളിച്ചും രേഖകള്‍ പരിശോധിച്ചും വ്യാജമല്ലെന്ന് ടീമംഗങ്ങള്‍ ഉറപ്പുവരുത്തും. വ്യാജമാണെന്ന് കണ്ടാല്‍ ആ പ്രൊഫൈല്‍ പോര്‍ട്ടലില്‍ നീക്കും. കസ്റ്റമര്‍ക്ക് പരാതിപ്പെടാനുള്ള ഓപ്ഷനുമുണ്ട്.
കേരളത്തിന്‍റെ ഒരു കള്‍ച്ചറല്‍ മാട്രിമോണിയായിട്ടാണ് ഇന്ന് നിക്കാഹ് ഇന്‍ കേരള.കോം നിലനില്‍ക്കുന്നത്. പ്രീ മാരിറ്റല്‍ ഗൌഡന്‍സ് ക്ലാസുകള്‍ വെബ്‍സൈറ്റ് വഴി നല്‍കുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മരിറ്റല്‍ മാഗസിനായ ‘തേന്‍നിലാവ്’, നിക്കാഹ് ഇന്‍ കേരള.കോം ടീമിന്‍റേതാണ്. വിവാഹം, കുടുംബജീവിതം, പാരന്‍റിംഗ് വിഷയങ്ങളിലെ ലേഖനങ്ങളും കുറിപ്പുകളുമാണ് ഈ മാഗസിനിന്‍റെ പ്രമേയം.
ഇ-ബീംസ് ഇന്‍ഫോടെക് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി ഡവലപ്പ് ചെയ്ത് മാനേജ് ചെയ്യുന്ന പോര്‍ട്ടലാണ് നിക്കാഹ് ഇന്‍ കേരള.കോം. വെബ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്ഫോമുകളിലായി ഇ-കോമേഴ്‌സ്, CRM, Education, Pharmaceutical വിഭാഗങ്ങളിലായി വിവിധ പോര്‍ട്ടലുകളും സോഫ്റ്റ്‌വെയറുകളും ഇബീംസ് ഇന്‍ഫോടെക് ഇതിനകം തന്നെ ഡെവലെപ്പ് ചെയ്തിട്ടുണ്ട്.
കൊല്ലം കരുനാഗപ്പള്ളിയിലാണ് nikahinkerala.com ന്റെ ഹെഡ് ഓഫീസ്. തിരുവനന്തപുരം, എറണാകുളം, ചാവക്കാട്, മഞ്ചേരി, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി ഡയറക്ട് ഓഫീസുകളും കേരളത്തില്‍ വിവിധയിടങ്ങളിലായി അസോസിയേറ്റഡ് ഓഫീസുകളും ഇവര്‍ക്കുണ്ട്.
For more details & FREE Registration
Nikah in Kerala Muslim Matrimony
https://www.nikahinkerala.com/?affid=1441
9544146660, 9544146661