Kerala

ചാവക്കാട് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചാവക്കാട് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസാണ് (43) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് ജങ്ഷനിലെ ട്രാഫിക് ഐലൻറിനു സമീപമാണ് അപകടമുണ്ടായത്. മണത്തല ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും.

ടിപ്പർ ലോറി ഇല്യാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ലോറി നിർത്തിയെങ്കിലും പിൻഭാഗത്തെ ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു.
ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗൾഫിലായിരുന്ന ഇല്യാസ് രണ്ടു ദിവസം മുൻപാണ് നാട്ടിലെത്തിയത്.

 

Related Articles

Back to top button