" "
Technology

ചേത് ബ്ലൂ ബജാജിന്റെ മാജിക് സ്‌കൂട്ടര്‍ ; മൈലേജ് 137 കിലോമീറ്റര്‍

മുംബൈ: ബജാജിന്റെ മാജിക് ഇവി സ്‌കൂട്ടര്‍ എന്ന് വിശേഷിക്കപ്പെടുന്ന ബജാജ് ചേത് ബ്ലൂ 3202 മോഡല്‍ ഇരുചക്ര വാഹന വിപണിയില്‍ സൂപ്പര്‍ ഹിറ്റ്. ബജാജിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണ് ചേത് ബ്ലൂ 3202. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്കാര്‍ട്ടിലൂടെ അടക്കം കമ്പനി ഇവി വില്‍പ്പനയ്ക്ക് വച്ചിരിക്കയാണ്.
ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, വഴിയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്.

പ്രീമിയം വേരിയന്റിന് സമാനമായ വലിയ 3.2 കെഡബ്ലിയുഎച്ച് ബാറ്ററി പാക്കാണ് ചേതക് 3202ന് ലഭിക്കുന്നത്.
ഓഫ് ബോര്‍ഡ് 650 ഡബ്ലിയു ചാര്‍ജര്‍ ഉപയോഗിച്ച് ചേത് ബ്ലൂ 3202 പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂറും 50 മിനിറ്റുമാണ് വേണ്ടി വരിക. 5,000 രൂപ വിലയുള്ള ടെക്പാക്ക് ഓപ്ഷനില്‍ സ്‌പോര്‍ട്‌സ് മോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹില്‍ ഹോള്‍ഡ്, റിവേഴ്സ് മോഡ് എന്നിവയ്‌ക്കൊപ്പം മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗതയും ഇത് ഉപഭോക്താവിന് നല്‍കും. റിവേഴ്‌സ് ഫംഗ്ഷനും സ്മാര്‍ട്ട് കീയും സഹിതം ഇക്കോ-റൈഡിംഗ് മോഡും സ്റ്റാന്‍ഡേര്‍ഡായി സ്‌കൂട്ടറിന്റെ സവിശേഷതയാണ്.
137 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന ബജാജിന്റെ വാഗ്ദാനം തന്നെയാണ് സ്‌കൂട്ടറിനുവേണ്ടി ആവശ്യക്കാര്‍ വര്‍ധിക്കാനും മോഡല്‍ വൈറലാവാനും ഇടയാക്കിയിരിക്കുന്നത്.

ബ്രുക്ലിന്‍ ബ്ലാക്ക്, സൈബര്‍ വൈറ്റ്, ഇന്‍ഡിഗോ മെറ്റാലിക്, മാറ്റ് കോഴ്സ് ഗ്രീന്‍ എന്നിങ്ങനെ നാല് കളര്‍ വേരിയന്റുകളില്‍ ലഭിക്കുന്ന ഈ സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില നല്‍കേണ്ടത്. ഈ മാസം അഞ്ചിനായിരുന്നു ചേത് ബ്ലൂ ലോഞ്ച് ചെയ്തത്.

Related Articles

Back to top button
"
"