Kerala

മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

മുഖ്യമന്ത്രിയും പി.വി അൻവറും കാട്ടുകള്ളന്മാരെന്ന് പി.സി ജോർജ് പറഞ്ഞു . സ്വർണ്ണ കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവർ എന്നും പി.സി.ജോർജ് പറഞ്ഞു. രാജ്യത്തെ സ്വർണ കള്ളക്കടത്തിൽ നൂറിൽ 60 ശതമാനം കേരളത്തിലാണ് നടക്കുന്നത്. ഈ 60 ശതമാനത്തിൽ 98 ശതമാനം പ്രതികളും മലപ്പുറം ജില്ലക്കാരാണ്.

സ്വർണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലമത്രയും മിണ്ടാതിരുന്നു. ഇത്രയും നാൾ അൻവർ ഇവർക്ക് എന്തിന് പിന്തുണ കൊടുത്തു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഭാഗമാണോ പി.വി അൻവർ എംഎൽഎയുടെ നിലപാട് സംശയിക്കുന്നു. കെ.ടി ജലീൽ, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ പിന്തുണ നിസാരമായി കരുതുന്നില്ലെന്നും പി.സി ജോർജ് പറഞ്ഞു.

22 തവണ നയതന്ത്രവഴിയിലൂടെ സ്വർണവും, ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും ഈ വസ്തുതകളെല്ലാം സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും പി.സി പി.സി ജോർജ് ആവശ്യപ്പെട്ടു.

 

Related Articles

Back to top button