World

പാക്കിസ്ഥാന് മിസൈലും ആയുധങ്ങളും നൽകി ചൈന; ഹെർക്കുലീസ് വിമാനങ്ങൾ നൽകി തുർക്കി

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നൂതന മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ നൽകി സഹായിച്ച് ചൈന. യുദ്ധകാലടിസ്ഥാനത്തിൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് ചൈന വിതരണം ചെയ്തത്. പിഎൽ-15 ദീർഘദൂര മിസൈലുകളാണ് ചൈന പാക്കിസ്ഥാന് നൽകിയത്

പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ എഫ് 17 ബ്ലോക്ക് 3 യുദ്ധവിമാനങ്ങളിൽ പിഎൽ-15 മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് സൈന്യത്തിന്റെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക് സൈന്യത്തിന് ലഭിച്ചതെന്നാണ് വിവരം

ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. തുർക്കി വ്യോമസേനയുടെ 7സി-130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് ഇറക്കിയത്.

Related Articles

Back to top button
error: Content is protected !!