Kerala

വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും സിഗരറ്റ് വലിച്ചു; മലയാളി യുവാവിനെതിരെ കേസ്

അബുദാബിയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച സംഭവത്തിൽ മലയാളിക്കെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന്(26) എതിരെയാണ് കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു

പുക വലിച്ചതായി സമ്മതിച്ച മുഹമ്മദ്, വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായെന്നും വിശദീകരണം നൽകി. വിമാനമിറങ്ങിയ ശേഷം തുടർനടപടികൾക്കായി യുവാവിനെ പോലീസിന് കൈമാറി.

സഹാർ പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവിനെ കേസെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. നാല് മാസം മുമ്പാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.

Related Articles

Back to top button
error: Content is protected !!