Kerala
കരമനയിൽ എംഡിഎംഎയുമായി സിനിമാ അസി. ഡയറക്ടർ പിടിയിൽ

എംഡിഎംഎയുമായി കരമനയിൽ അസി. ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന സിനിമയിൽ അസി. ഡയറക്ടറായി പ്രവർത്തിക്കുന്ന ജസീമാണ്(35) പിടിയിലായത്.
ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്ന് തമ്പാനൂരിൽ ട്രെയിനിലാണ് ഇയാൾ എത്തിയത്. രാവിലെ 11 മണിയോടെ ബസിൽ ഇയാൾ കരമനയിൽ വന്നു.
ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.