Kerala

യുഡിവൈഎഫിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ആദ്യം ജലപീരങ്കി, പിന്നെ ലാത്തി വീശി പോലീസ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് തടഞ്ഞ പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരെ തുരത്താനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പ്രതിഷേധം കനത്തതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പോലീസിലെ ക്രിമിനൽവത്കരണവും ചൂണ്ടിക്കാട്ടിയാണ് നിയമസഭ മാർച്ച് നടത്തിയത്

പിണറായി വിജയൻ കാവി ഭൂതമാണെന്ന് പികെ ഫിറോസ് വിമർശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. പോലീസിന് നേരെ പ്രവർത്തകർ കല്ലും വടികളും ചെരുപ്പും എറിഞ്ഞു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

Related Articles

Back to top button