Kerala
കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസ് വിദ‍്യാർഥി പിടിയിൽ

കോട്ടയം: കഞ്ചാവുമായി പത്താം ക്ലാസ് വിദ‍്യാർഥി പിടിയിൽ. പൂഞ്ഞാർ പനച്ചിറയിൽ വച്ചാണ് വിദ‍്യാർഥി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവ് വിദ‍്യാർഥിയിൽ നിന്നും കണ്ടെടുത്തു.
റോഡിൽ സംശയാസ്പദമായ സാഹചര‍്യത്തിൽ നിൽകുന്ന വിദ‍്യാർഥിയെ കണ്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടെ വിദ‍്യാർഥി എക്സൈ് ഉദ‍്യോഗസ്ഥനെ തള്ളി താഴെയിട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.