ഇന്ത്യ സിമന്റ്‌സിൽ കൂട്ടരാജി; എൻ ശ്രീനിവാസൻ ഉൾപ്പെടെ എല്ലാ ഡയറക്ടര്‍ ബോർഡ് അംഗങ്ങളും രാജിവെച്ചു
ഇന്ത്യ സിമന്റ്‌സ് സിഇഒ ആൻഡ് എംഡി എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമന്റിന്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് രാജി
ഈ മാസം ആദ്യമാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമന്റ്, ഇന്ത്യാ സിമന്റ്‌സിൽ ഓഹരി വാങ്ങിയത്. 10.13 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി കമ്പനിയിൽ 32 ശതമാനത്തിലധികം ഓഹരി വിഹിതം സ്വന്തമാക്കിയതോടെ ഇന്ത്യാ സിമന്റ്‌സ്, അൾട്രാ ടെക് സിമന്റ്‌സിന്റെ സഹോദര സ്ഥാപനമായി മാറി.
ഇനിയങ്ങോട്ട് ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവിയാണ് എൻ ശ്രീനിവാസന്. അദ്ദേഹത്തിന്റെ സഹോദരി രൂപ ഗുരുനാഥ്, ഭാര്യ ചിത്ര ശ്രീനിവാസൻ, വിഎം മോഹനൻ എന്നിവരും ഇന്ത്യാ സിമന്റ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു.