Kerala

മെക് 7നെതിരായ പരാമർശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു

കോഴിക്കോട് നടുവണ്ണൂരിൽ പാർട്ടി വിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു. അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരെ നടത്തിയ പരാമർശമടക്കം സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി പറഞ്ഞു

സിപിഎമ്മിൽ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. പദവികൾ മോഹിച്ചല്ല പാർട്ടിയിൽ ചേർന്നതെന്നും മെക് 7 വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി പറഞ്ഞു

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡിസിസി നേതൃത്വം പറഞ്ഞു. മെക് 7 കൂട്ടായ്മക്ക് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്ന പി മോഹനന്റെ ആരോപണം വലിയ വിവാദമായിരുന്നു.

Related Articles

Back to top button
error: Content is protected !!