National

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപയാണ് കുറച്ചത്. വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1671 രൂപയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്.

.ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല. ഡൽഹിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന് 58.5 രൂപയാണ് കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.

്19 കിലോയുടെ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില.

Related Articles

Back to top button
error: Content is protected !!