Kerala

ഹൈക്കോടതി നിരോധനം മറികടന്നും ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ജാസ്മിൻ ജാഫറിനെതിരെ പരാതി

ഹൈക്കോടതി നിരോധനം മറികടന്നും ഗുരുവായൂർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജാസ്മിൻ ജാഫറിനെതിരെ പരാതി. ഗുരുവായൂർ ദേവസ്വമാണ് പോലീസിൽ പരാതി നൽകിയത്.

കുളപ്പടവുകളിലും നടപ്പുരയിലും വീഡിയോ ചിത്രീകരിച്ച് റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിലാണ് പരിപാവനത ലംഘിച്ച് വീഡിയോ ചിത്രീകരിച്ചത്.

ഹൈക്കോടതി നിരോധന മേഖലയാണിത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാറാണ് ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. കോടതി നിർദേശപ്രകാരം പോലീസ് അന്വേഷണം നടത്തും.

Related Articles

Back to top button
error: Content is protected !!