Kerala

യുവനടിയുടെ പരാതി: സിദ്ധിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു

യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ 2016ൽ സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ വഴിയാണ് നടി പരാതി നൽകിയത്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണം ഉയർന്നതിന് പിന്നാലെ സിദ്ധിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെയും നടി വിഷയം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ധിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്.

Related Articles

Back to top button