Kerala
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്.
വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. നാട്ടിലിറങ്ങിയ കാട്ടാനയെ വനം ഉദ്യോഗസ്ഥർ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം
കല്യാണിയുടെ മുന്നിലെത്തിയ ആന തുമ്പിക്കൈ കൊണ്ട് ഇവരെ അടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.