Kerala

കളമശ്ശേരിയിൽ ഓടുന്ന ബസിലിട്ട് കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

എറണാകുളം കളമശ്ശേരിയിൽ ബസ് കണ്ടക്ടറെ ഓടുന്ന ബസിലിട്ട് കുത്തിക്കൊന്നു. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ അനീഷ് പീറ്ററാണ്(34) കൊല്ലപ്പെട്ടത്.

ഇടുക്കി രാജക്കാട് സ്വദേശിയാണ് അനീഷ്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസിൽ കയറി കത്തിയുപയോഗിച്ച് കണ്ടക്ടറെ കുത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും സർവീസ് നടത്തുന്ന ബസാണ് അസ്ത്ര

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൃത്യം നടത്തിയ ശേഷം പ്രതി ബസിൽ നിന്ന് ഇറങ്ങിയോടി. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button