Kerala

സോഫിയ ഖുറേഷിക്കും രാജ്യത്തിന് വേണ്ടി പോരാടിയ എണ്ണമറ്റ മുസ്ലീങ്ങൾക്കും അഭിനന്ദനങ്ങൾ: ശിഖർ ധവാൻ

ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. കേണൽ സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ എണ്ണമറ്റ മുസ്ലീങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ധവാൻ തന്റെ നിലപാട് പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ ആത്മാവ് അതിന്റെ ഐക്യത്തിലാണ് കുടികൊള്ളുന്നത്. കേണൽ സോഫിയ ഖുറേഷിയെപ്പോലുള്ള ധീരന്മാർക്കും, രാജ്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഇന്ത്യൻ മുസ്ലീങ്ങൾക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്!, ശിഖർ ധവാൻ എക്‌സിൽ കുറിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി നടത്തിയ അധിക്ഷേപവും അതിന്റെ പിന്നാലെയുണ്ടായ വിമർശനങ്ങളും ചർച്ചയാകവെയാണ് ശിഖർ ധവാന്റെ പിന്തുണ. പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ തിരിച്ചടി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചതിലൂടെയാണ് കേണൽ സോഫിയ ഖുറേഷി ശ്രദ്ധ നേടിയത്.

 

Related Articles

Back to top button
error: Content is protected !!