കോൺഗ്രസിന് പുരുഷാധിപത്യ നിലപാടുകൾ; രാഹുൽ മാങ്കൂട്ടത്തിൽ ജീർണതയുടെ മുഖം: എംവി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി മൂന്ന് വർഷം മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്ന് തന്നെ പ്രതിപക്ഷ നേതാവ് നടപടിയെടുത്തിരുന്നുവെങ്കിൽ സ്ത്രീകൾ അതിക്രമത്തിന് വിധേയരാകില്ലായിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ തയ്യാറാകേണ്ടി വരുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു
വേട്ടക്കാർക്ക് കൂട്ടുപോകുന്നവർ എന്ന പേരിലാണ് എം വി ഗോവിന്ദന്റെ ലേഖനം. വിഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവരെ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ജീർണതയുടെ മുഖമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് തയ്യാറാകാതെ നേതൃത്വം ഒഴിഞ്ഞുമാറുന്നു എന്ന് ലേഖനത്തിൽ വിമർശിക്കുന്നു
കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാഹുലിന്റെ രാജിയാണ്. സ്ത്രീപക്ഷ നിലപാടുകളല്ല, പുരുഷാധിപത്യ നിലപാടുകളാണ് കോൺഗ്രസ് എടുക്കുന്നത്. പൊതുവികാരത്തിന് വിരുദ്ധമായി യുവനേതാവിനെ ഏത് വിധേനയും സംരക്ഷിക്കാനാണ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.