Kerala

അൻവറുമായി ഡീൽ നടത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്; മുരളീധരന് ഹനുമാൻ സിൻഡ്രോം: സുരേന്ദ്രൻ

പിവി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചേലക്കര എൽഡിഎഫിനും പാലക്കാട് യുഡിഎഫിനുമെന്ന ഡീൽ പൊളിയും. അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ സുധാകരൻ എന്നും സുരേന്ദ്രൻ പറഞ്ഞു

കെ മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. കെ മുരളീധരന് ഹനുമാൻ സിൻഡ്രോം ആണ്. അൻവറിനോട് ബിജെപിക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ പ്രസക്തമാണ്

കെപിസിസി പ്രസിഡന്റ് ഇതുവരെ അൻവറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ സുധാകരൻ പോലും സംതൃപ്തനല്ല. മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് കോൺഗ്രസിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button