Kerala
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം പള്ളിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ മുഹമ്മദ് അബ്ദുൽ ജമാലാണ്(35) അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തിങ്കളാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ജമാൽ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും അതിന് തയ്യാറല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാൽ ജമാലിനെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ലഹരിമാഫിയക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കി വേട്ടയാടുന്നതെന്നാണ് പീഡനക്കേസിനെ ന്യായീകരിച്ച് കോൺഗ്രസ് പ്രതികരിച്ചത്.