തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ‘ഈഗിള്‍’; എട്ടംഗ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകള്‍ തടയുന്നതിനും കമ്മിറ്റി രീപീകരിച്ച് കോണ്‍ഗ്രസ്. ഈഗിള്‍ (EAGLE-Empowered Action Group of Leaders and Experts) എന്ന പേരിലാണ് എട്ട് അംഗ സമിതി രൂപീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സമിതി പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാക്കളും വിദഗ്ദരും കമ്മിറ്റിയിലുണ്ടാകും. അജയ് മാക്കന്‍, ദിഗ്‌വിജയ് സിങ്, അഭിഷേക് മനു സിംഗ്‌വി, പ്രവീണ്‍ ചക്രവര്‍ത്തി, പവന്‍ ഖേര, ഗുര്‍ദീപ് സിങ് സപ്പാല്‍, നിതിന്‍ റാവത്ത്, ചല്ല വമിഷി ചാന്ദ് റെഡ്ഢി എന്നിവരാണ് സമിതിയിലുള്ളത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ക്രമക്കേടായിരിക്കും കമ്മറ്റി ആദ്യം പരിശോധിക്കുക. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഉടന്‍ സമര്‍പ്പിക്കും.
മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സമിതി പഠിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും പരിശോധിക്കും. തിരഞ്ഞെടുപ്പ് സമഗ്രതയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും ഏതെങ്കിലും ക്രമക്കേടുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും.