പാക് ഭീകരതയെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാനുള്ള സർവകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം

പാക് ഭീകരതയെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാനായി ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സർവകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം നേതൃത്വം. ഇന്ത്യയുടെ നിലപാട് ഉന്നയിക്കാൻ പോകുന്ന സംഘത്തോട് നിസഹകരിക്കുന്നത് ഉചിതമാകില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ
അതേസമയം ഇന്ത്യ-പാക് സംഘർഷത്തെ കുറിച്ചും ഓപറേഷൻ സിന്ദൂറും വിശദീകരിക്കാൻ പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിക്കാത്തത് ഉചിതമല്ലെന്നും സിപിഎം പറയുന്നു. ജോൺ ബ്രിട്ടാസ് എംപിയെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ക്ഷണം ലഭിച്ചതായി ജോൺ ബ്രിട്ടാസ് നേരത്തെ പറഞ്ഞിരുന്നു
ശശി തരൂർ, രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിൻഡെ എന്നിവർ നയിക്കുന്ന ഏഴംഗ സംഘമാണ് വിദേശപര്യടനത്തിന് പോകുന്നത്. തരൂരിനെയും ബ്രിട്ടാസിനെയും കൂടാതെ ഇടി മുഹമ്മദ് ബഷീർ, വി മുരളീധരൻ എന്നിവരും കേരളത്തിൽ നിന്ന് പ്രതിനിധി സംഘത്തിലുണ്ട്.