Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പിആർ വിവാദം ചർച്ചയാകും

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം കത്തിനിൽക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അഭിമുഖവും അതിന് പിന്നിലെ പിആർ ഏജൻസിയുടെ പങ്കും തിരിച്ചടിയായെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. പിആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയതെന്ന ദി ഹിന്ദുവിന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രിയോ പാർട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചക്ക് വരും. യോഗത്തിന് ശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ നീക്കണമെന്ന സിപിഐയുടെ നിലപാടും യോഗം ചർച്ച ചെയ്യും. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കും

പിവി അൻവർ സർക്കാരിനും പാർട്ടിക്കും എതിരായി ഉന്നയിക്കുന്ന ആരോപണങ്ങൾ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയുണ്ടാകും. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരായ പ്രതിരോധ തന്ത്രങ്ങളും ചർച്ചയാകും.

Related Articles

Back to top button