Kerala

നിർണായക നീക്കവുമായി സിപിഎം; ഇപി ജയരാജൻ നാളെ പി സരിന്റെ പ്രചാരണത്തിന് പാലക്കാട് എത്തും

ആത്മകഥാ വിവാദം പുകയുന്നതിനിടെ പുതിയ നീക്കവുമായി സിപിഎം. പാലക്കാട് പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ പി ജയരാജൻ നാളെ എത്തും. ആത്മകഥയിൽ സരിന് എതിരായ പരാമർശമുണ്ടെന്ന വാർത്തകൾക്കിടെയാണ് സിപിഎം നീക്കം. നാളെ വൈകിട്ട് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗത്തിൽ ഇപി ജയരാജൻ സംസാരിക്കും

പുറത്തുവന്ന ആത്മകഥയിലെ പരാമർശങ്ങൾ തന്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഇപി ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജരേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു

ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button