National
ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരിക്കും; ചൈനയുടെ ആവശ്യം തള്ളി ഇന്ത്യ

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ചൈനീസ് നിലപാട് തള്ളി ഇന്ത്യ. ദലൈലാമയുടെ ആഗ്രഹപ്രകാരമായിരിക്കും പിൻഗാമിയെ തെരഞ്ഞെടുക്കുകയെന്ന് ഇന്ത്യ പ്രതികരിച്ചു.
ബുദ്ധമത ആചാരങ്ങൾക്ക് അനുസൃതമായി പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമക്ക് മാത്രമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ചൈനയുടെ എതിർപ്പ് അനാവശ്യ ഇടപെടലാണെന്നും കിരൺ റിജിജു പറഞ്ഞു
ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ പിന്തുണ വേണമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചാകുമെന്നും മറ്റാരും വിഷയത്തിൽ ഇടപെടേണ്ടെന്നും ദലൈലാമ പറഞ്ഞിരുന്നു.