Kerala
കാസർകോട്ടെ 15 വയസുകാരിയുടെയും യുവാവിന്റെയും മരണം: പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കാസർകോട് പൈവളിഗെയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കൽ കോളേജിലാണ് പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക.
മൃതദേഹത്തിന്റെ കാലപ്പഴക്കവും മരണകാരണവും പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താനാകും. ഡിഎൻഎ പരിശോധനക്കുള്ള നടപടികളും പൂർത്തിയാക്കും. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.
ഫെബ്രുവരി 12നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബസുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.