National
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം, മുഖ്യമന്ത്രി ആശുപത്രിയിൽ; യുവാവ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. മുഖ്യമന്ത്രിയെ യുവാവ് മർദിക്കുകയായിരുന്നു.
പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് ആക്രമണം നടത്തിയത്, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ചയുൾപ്പെടെ പരിശോധിക്കും.
്‌തേസമയം മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ഡൽഹിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകൾ എങ്ങനെ സുരക്ഷിതരാകുമെന്നും ദേവേന്ദർ യാദവ് ചോദിച്ചു