National
23 വർഷം മുമ്പ് നൽകിയ അപകീർത്തി കേസ്; മേധ പട്കറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ്. 23 വർഷം മുമ്പ് നൽകിയ കേസിലാണ് ഡൽഹി പോലീസിന്റെ നടപടി
കേസിൽ മേധാ പട്കറിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് മേധയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്
നർമദ ബച്ചാവോ ആന്ദോളനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനിടെയാണ് സംഭവം. മേധാ പട്കർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് വികെ സക്‌സേന പരാതി നൽകിയത്.