World

ഒമ്പത് വർഷത്തിന് ശേഷം പടിയിറക്കം; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഒമ്പത് വർഷം അധികാരത്തിലിരുന്ന ശേഷമാണ് രാജി. വാർത്താസമ്മേളനത്തിലാണ് ട്രൂഡോ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. ലിബറിൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് ട്രൂഡോ മാറിയേക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു

ജനപ്രീതി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി. ഒക്ടോബറിൽ ഇരുപത് എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. പിന്നാലെ ട്രൂഡോയുടെയും സർക്കാരിന്റെയും ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്തു

പണപ്പെരുപ്പം, ഭവനപ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16ന് ഉപര്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവെച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!