തര്‍ക്കം തീര്‍ന്നു; മഹരാഷ്ട്രയില്‍ വീണ്ടും ഫഡ്നാവിസ് യുഗം
മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ചൊല്ലിയുള്ള മഹാസഖ്യത്തിലെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായി. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി മൂന്നാം തവണയും ബി ജെ പി നേതാവ് ദേവേന്ദ്ര ഫ്ഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കും അന്ത്യം കുറിച്ചാണ് ഫ്ഡനാവിസ് സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയില്‍ നടന്ന ചടങ്ങിലാണ് മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്.
ഉപമുഖ്യമന്ത്രിമാരായി ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു.ആറ് തവണ എംഎല്‍എയായ ഫഡ്നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകുന്നത്.
കഴിഞ്ഞ കുറി ഉപമുഖ്യമന്ത്രിയായി വിട്ടുവീഴ്ച ചെയ്ത് നിലനിര്‍ത്തിയ മുന്നണി ഇക്കുറി വമ്പന്‍ വിജയത്തോടെയാണ് ബിജെപി കൈപ്പിടിയിലൊതുക്കിയത്. 288 അംഗ നിയമസഭയില്‍ കേവലഭൂരപക്ഷമായ 145ന് തൊട്ടടുത്ത് 132 വരെ ബിജെപി ഒറ്റയ്ക്കെത്തി. ഷിന്‍ഡെയുടെ ശിവസേന 57ഉം അജിത് പവാറിന്റെ എന്‍സിപി 41ഉം സീറ്റ് നേടി. മുഖ്യമന്ത്രി സ്ഥാനം കയ്യിലുണ്ടായിരുന്ന ഷിന്‍ഡെ വലിയ രീതിയില്‍ തുടര്‍ഭരണ കാലത്തും സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മഹായുതിയിലെ ചര്‍ച്ചകള്‍ നീണ്ടതും ഒടുവില്‍ സത്യപ്രതിജ്ഞ വൈകിയതും. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്നാഥ് ഷിന്ദെ മഹായുതി യോഗങ്ങളില്‍ പങ്കെടുക്കാതെ സമ്മര്‍ദ്ദം ചെലുത്തി ആവശ്യപ്പെട്ടത്.മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്.