National
ധർമസ്ഥല വെളിപ്പെടുത്തൽ: ഏറ്റവും നിർണായകമായ പതിമൂന്നാം പോയിന്റിൽ ഇന്ന് പരിശോധന

ധർമസ്ഥല വെളിപ്പെടുത്തലിൽ എസ് ഐ ടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും. പതിമൂന്നാമത്തെ പോയിന്റിലാണ് ഇന്ന് പരിശോധന നടത്തുക. ഇന്നലെ വനത്തിനുള്ളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ പോയിന്റാണ് പതിമൂന്നാമത്തേത്.
30 വർഷത്തിനിടെ വലിയ തോതിൽ മണ്ണ് ഈ പോയിന്റിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ എത്തിച്ചാകും ഇവിടെ പരിശോധന നടത്തുക. ഇന്നലെ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന യൂട്യൂബേഴ്‌സിന് നേരെ ധർമസ്ഥലയിൽ ആക്രമണം നടന്നിരുന്നു
കുഡ്‌ല റാംപേജ്, യുനൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടന്നത്. കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലുള്ള ഡി ഗ്യാംഗാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.