Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്: അജിത് കുമാറിന് തിരിച്ചടി, വിജിൻലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ കവടിയാറിൽ ഭാര്യ സഹോദരന്റെ പേരിൽ ഭൂമി വാങ്ങി ആഡംബര വീട് നിർമിച്ചതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് കോടതി നേരിട്ട് രേഖപ്പെടുത്തും. പിവി അൻവറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നടത്തിയത്.
അൻവർ ആരോപിച്ച വീട് നിർമാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണക്കടത്ത് കേസ് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയതായി കണ്ടെത്താനായില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിൽ പരഞ്ഞിരുന്നത്. ഈ റിപ്പോർട്ടിനെതിരെയാണ് അഭിഭാഷകനായ നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്.