Kerala
ഓട്ടോറിക്ഷ കൂലിയെ ചൊല്ലി തർക്കം; കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു

കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിവേകാണ്(25) കൊല്ലപ്പെട്ടത്.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ആക്രമണം നടത്തിയ രണ്ട് പേർ പിടിയിലായിട്ടുണ്ട്. സനോജ്, പ്രസാദ് എന്നിവരെയാണ് പോലീസ് പടികൂടിയത്.
തോപ്പുംപടി സ്വദേശികളായ ഇരുവരും കളമശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഓട്ടോറിക്ഷ കൂലി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.