Kerala
അച്ഛനെ കൊന്ന് ജയിലിൽ പോയി; ജാമ്യത്തിലിറങ്ങി കുട്ടിയെയും കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

കോട്ടയത്ത് കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്താണ്(28) അറസ്റ്റിലായത്.
20204ൽ ശ്രീജിത്ത് ഈ കുട്ടിയുടെ അച്ഛനെ മർദിച്ച് കൊന്നതിന് അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പടുത്താൻ ശ്രമിച്ചത്.
കുട്ടി സ്‌കൂൾ വിട്ട് വരുന്നതിനിടെ വാനിലെത്തിയ പ്രതി ഇടിച്ച് വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. വാഹനം വരുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്.