Kerala
ഗാർഹിക പീഡനക്കേസ്: ബിപിൻ സി ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ഗാർഹിക പീഡനക്കേസിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഷ്ട്രീയം മാറിയതു കൊണ്ട് മാത്രം ഒരു സ്ത്രീ പരാതി ഉന്നയിക്കില്ല. ഇനിയും പീഡനമുണ്ടായാൽ ജാമ്യം റദ്ദാക്കാൻ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി
സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. ബിബിന്റെ മാതാവ് പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി
ഒരു വർഷം മുമ്പ് ഭാര്യ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിപിനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്.