Kerala

പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടു കൊടുക്കരുത്; പിവി അൻവറിനെതിരെ വിമർശനവുമായി പികെ ശ്രീമതി

പിവി അൻവറിനെതിരെ വിമർശനമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുത്. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണ്. പാർട്ടിയെ തളർത്തുന്ന ഇത്തരം നടപടികൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു

അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴികെ മറ്റ് നേതാക്കളാരും അൻവറിനെ പരസ്യമായി വിമർശിക്കാൻ തയ്യാറായിരുന്നില്ല. അൻവറിനെിതരെ അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാൻ ആരും തയ്യാറാകാതിരുന്നപ്പോഴാണ് പികെ ശ്രീമതി തുറന്നു പറയുന്നത്

അൻവറിന്റെ നീക്കത്തിന് പിന്നിൽ ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന സംശയും നേതാക്കൾക്കുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്.

Related Articles

Back to top button